ആനക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ കൂടല്ലൂർ ശാഖ നവീകരിച്ച കെട്ടിടത്തിലേക്ക് മാറുന്നു


ആനക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ കൂടല്ലൂരിലുള്ള ശാഖ പഴയ കെട്ടിടത്തിൽ നിന്ന്  കൂടല്ലൂർ സെന്ററിലുള്ള പൊന്നേരി ബിൽഡിംഗിൽ നവീകരിച്ച കെട്ടിടത്തിലേക്ക് മാറുകയാണ്.

മാർച്ച് 19 ന്  ശനിയാഴ്ച്ച കാലത്ത് 10.30 ന് തൃത്താല എംഎൽഎയും   നിയമസഭാ സ്പീക്കറുമായഎം.ബി രാജേഷ് ഉദ്‌ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ഷൊർണ്ണൂർ എംഎൽഎ പി.മമ്മിക്കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.

ജില്ലാ പഞ്ചായത്ത് മെമ്പർഷാനിബ ടീച്ചർ, ബാങ്കിന്റെ മുൻ പ്രസിഡൻറ്  പി.എൻ മോഹനൻ.ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ്, ആനക്കര മർക്കന്റയിൽ കോപ്പറേററ്യൂവ് ബാങ്ക് പ്രസിഡന്റ്,വള്ളുവനാട്  കോ-ഓപ്  സൊസൈറ്റി പ്രസിഡന്റ് തുടങ്ങി ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ,വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾഎന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും.

കഴിഞ്ഞ 25 വർഷക്കാലം നൽകിയ സേവനവും സഹായവും തുടർന്നും നൽകണമെന്നും എല്ലാവരും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കുണമെന്നും ആനക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഹമീദ് തത്താത്ത്  അറിയിച്ചു 

Report-K NEWS

Below Post Ad