ആനക്കര പഞ്ചായത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു

 

ആനക്കരയുടെ ചരിത്രത്തിലാദ്യമായ് എല്ല വാക് പയറ്റുകളും വിമർശനങ്ങളും മറന്ന് പഞ്ചായത്ത് ഭരണസമിതിയും, പ്രതിപക്ഷവും കൃഷിയിലൂടെ ഒന്നായ് ചേർന്നു.ആനക്കര ഗ്രാമ പഞ്ചായത്തംഗങ്ങളും, കൃഷിഭവൻ ജീവനക്കാരും ഒരേക്കറിൽ ഒന്നിച്ചു നടത്തുന്ന കൂട്ടുകൃഷിയാണ് ഈ കൗതുക കാഴ്ചക്ക് വഴി തിരിവായത്.


പഞ്ചായത്ത് പ്രദേശത്തെ  അറിയപ്പെടുന്ന പച്ചക്കറി കൃഷി  മേഖലയായ പെരുമ്പലത്ത്, വിഷുവിന് വിഷ രഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് വിത്തിടൽ കർമ്മം നിർവ്വഹിച്ചു.

എല്ലാ  ജനപ്രതിനിധികളും, കൃഷിഭവൻ ഉദ്യോഗസ്ഥരും ഒന്നിച്ചു ചേർന്ന് പൊതു ഫണ്ട് സ്വരൂപിച്ച്  നടത്തുന്ന പച്ചക്കറി കൃഷിയുടെ കൺവീനർ ഗ്രാമപഞ്ചായത്തംഗം കെ.പി മുഹമ്മദാണ്.



ചടങ്ങിൽ വൈസ്.പ്രസിഡണ്ട് റൂബിയ റഹ്മാൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ബാലചന്ദ്രൻ, പി.സി രാജു, സവിത ടീച്ചർ, തുടങ്ങിയ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും, കൃഷി ഓഫിസർ സുരേന്ദ്രൻ, അഗ്രിക്കൾച്ചർ അസിസ്റ്റൻറ് ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു.

Girish Ayilakkad

Tags

Below Post Ad