കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ ചാലിശ്ശേരി ശ്രീനിലയത്തിൽ രഞ്ജിത്ത് മാസ്റ്ററെ ചാലിശ്ശേരി ഒമ്പതാം വാർഡ് യു.ഡി.എഫ്. കമ്മിറ്റി ആദരിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം സി.വി. ബാലചന്ദ്രൻ മാസ്റ്റർ മൊമെന്റോ നൽകി അനുമോദിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ ഷാൾ അയിണിച്ചു.
തൃത്താല മണ്ഡലം യു.ഡി.എഫ് കൺവീനർ ടി.കെ.സുനിൽകുമാർ,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.എ.നൗഷാദ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. യൂസഫ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.കെ.കുഞ്ഞുമോൻ, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു.