ഒരുകിലോയിലധികം കഞ്ചാവുമായി ചങ്ങരംകുളം സ്വദേശിയായ യുവാവ് പൊന്നാനി എക്സൈസിന്റെ പിടിയിൽ. ചങ്ങരംകുളം സ്വദേശി ശ്രീജിത്ത് എൻ എസ് ആണ് പിടിയിലായത്.
എക്സ്സൈസ് ഇൻസ്പെക്ടർ ഇ.ജിനീഷിന്റെ നേതൃത്വത്തിൽ വി.ആർ രാജേഷ് കുമാർ, പ്രമോദ് വി പി, അനൂപ് കെ, ജെറിൻ.ജെ.ഒ, ശരത്ത്, ദിവ്യാ പി എ എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് അയിനിച്ചോട് വച്ച് ബൈക്കിൽ കഞ്ചാവുമായി എത്തിയ യുവാവിനെ പിടികൂടിയത്.