ആനക്കര നയ്യൂരിൽ കുടുംബ ക്ഷേത്രത്തിലെ ഭദ്രകാളി ആട്ടിന് വേണ്ടി സജ്ജീകരിച്ച കരി മരുന്നിൽ തീ വീണു ഒരാൾക്ക് പരിക്ക്. ആനക്കര സ്വദേശി കുമാരൻ (57) നാണ് പരിക്ക് പറ്റിയത്.
കുമാരനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് കാലത്ത് ഒമ്പത് മണിക്കാണ് അപകടം നടന്നത്.