കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ സ്വാമി,ധർമരാജ അയ്യർ അന്തരിച്ചു.


കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ 1947 മുതൽ 75 കൊല്ലമായി റെസ്റ്റോറന്റ് നടത്തിയിരുന്ന ധർമരാജ അയ്യർ (92) ഇന്ന് കാലത്ത് അന്തരിച്ചു.

തന്റെ സൗഹൃദപരമായ പെരുമാറ്റം കൊണ്ടും, മികച്ച സേവനം കൊണ്ടും  സ്നേഹാദരങ്ങൾ പിടിച്ചു പറ്റിയ എല്ലാവരുടെയും സ്വാമി ആയിരുന്നു ധർമ്മരാജ അയ്യർ.

യാത്രക്കാർ മാത്രം ആയിരുന്നില്ല അവിടെ ഭക്ഷണം കഴിക്കാൻ വന്നിരുന്നത്. സമീപ പ്രദേശങ്ങളിലെ ആളുകളും കുറ്റിപ്പുറത്തു എന്തെങ്കിലും ആവശ്യത്തിന് വന്നിരുന്നവരും സ്വാമിയുടെ ഭക്ഷണം ആസ്വദിക്കാൻ എത്തിയിരുന്നു.

കുറ്റിപ്പുറം സ്റ്റേഷനിൽ പോയിട്ടുള്ളവരിൽ സ്വാമിയുടെ രുചിയേറിയ ഭക്ഷണവും, ആദിഥ്യ മര്യാദയും അനുഭവിക്കാത്തവർ അപൂർവമായിരിക്കും. സ്വാമിയുടെ ഹോട്ടലിൽ നിന്ന്  ഒരു കാപ്പിയെങ്കിലും കുടിച്ച്  കുശലാന്വേഷണം നടത്തിയേ പലരും പോകാറുള്ളൂ.

ദീർഘദൂര ട്രെയിൻ ടിക്കറ്റെടുക്കാൻ സ്വാമിയെയാണ് പലരും ആശ്രയിച്ചിരുന്നത്.എത്ര തിരക്കുള്ള സീസണിലും സ്വാമിയുടെ അടുത്ത് ചെന്നാൽ ടിക്കറ്റ് കിട്ടിയിരുന്നൊരു കാലമുണ്ടായിരുന്നു.

Report : K News

Below Post Ad