തൃത്താല:ഇടതു സർക്കാർ നടപ്പിലാക്കാൻ പോകുന്ന സകല മേഘലയിലേയും നികുതി വർദ്ധനവിനെ എസ്.ഡി.പി.ഐ തൃത്താല മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.
കപ്പൂർ പഞ്ചായത്ത് കമ്മറ്റി കാഞ്ഞിരത്താണി സെൻ്ററിൽ നടത്തിയ ധർണ്ണ പാർട്ടി ജില്ലാ പ്രസിഡൻറ് ഷഹിർ ചാലിപ്പുറം ഉദ്ഘാടനം ചെയ്തു.പട്ടിത്തറ പഞ്ചായത്ത് കമ്മറ്റി ആലൂരിൽ നടത്തിയ ധർണ്ണ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൊ.ടി അലവി ഉദ്ഘാടനം ചെയ്തു.
തിരുമിറ്റക്കോട് പഞ്ചായത്ത് കമ്മറ്റി അറംങ്ങോട്ട് കരയിൽ നടത്തിപരിപാടി പാർട്ടിയുടെ തൃത്താല നിയോജക മണ്ഡലം പ്രസിഡൻ്റ് താഹിർ കൂനംമൂച്ചി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് മാരായ അബൂബക്കർ പത്തിൽ, ഷൗക്കത്ത്, മഷ്ഹൂദ്, റിയാസ്, അബ്ദുറഹ്മാൻ, ബഷീർ, ഫൈസൽ എന്നിവർ സംസാരിച്ചു.