ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് കടത്തി കൊണ്ടു വന്ന 49 ഗ്രാം MDMA നിരോധിത മയക്ക് മരുന്നുമായി യുവാവ് അസ്റ്റിൽ.പട്ടാമ്പി എക്സൈസ് വിഭാഗം കൊപ്പം മേഖലയിൽ നടത്തിയ പരിശോധനയിലാണ് 49 ഗ്രാം MDMA യുമായി തെക്കുമല സ്വദേശിയെ അറസ്റ്റ് ചെയ്തത്. കൊപ്പം തെക്കുമല തിരുത്തുമ്മൽ വീട്ടിൽ അഷറഫ് അലി (47) യാണ് പിടിയിലായത്. പട്ടാമ്പി എക്സൈസ് ഇസ്പെക്ടർ പി.ഹരീഷ് ഇയാളെ അറസ്റ്റ് ചെയ്തു.
ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്തി കൊണ്ടുവന്ന് കൊപ്പം, പുലാമന്തോൾ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നതിനാണെന്ന് പ്രതി പറഞ്ഞു. പാലക്കാട് ജില്ലയിൽ ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ അളവ് MDMA ആണ് പട്ടാമ്പി റെയ്ഞ്ചിലെ ഉദ്യോഗസ്ഥർ പിടികൂടിയത്. പിടിച്ചെടുത്ത മാരക മയക്കുമരുന്നായ MDMA ക്ക് വിപണിയിൽ എട്ട് ലക്ഷം രൂപ വില വരുമെന്ന് അധികൃതർ അറിയിച്ചു.
പരിശോധക്ക് പട്ടാമ്പി എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ കെ. വസന്തകുമാർ, എൻ.നന്ദകുമാർ,, പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) കെ.മണികണ്ഠൻ, കെ.ഒ. പ്രസന്നൻ, സിവിൽ എക്സൈസ് ഓഫീസർ നിധീഷ് ഉണ്ണി, തൃത്താല എക്സൈസ് റെയ്ഞ്ചിലെ വനിത സിവിൽ എക്സൈസ് ഓഫീസർ ടി.പൊന്നുവാവ, എക്സൈസ് ഡ്രൈവർ വി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു