മലയാളി മറന്ന മുളപ്പുട്ടും ചിരട്ടപ്പുട്ടും പഴമയുടെ തനിമ നിലനിര്‍ത്തി ഭക്ഷണ പ്രേമികളിലേക്ക് എത്തിക്കുകയാണ് കരകൗശല രംഗത്ത് വിസ്മയം തീർത്ത കലാകാരൻ മോഹനൻ കൂടല്ലൂർ.കുമ്പിടി തൃത്താല റോഡിൽ പള്ളി ബസാറിൽ ജുമാ മസ്ജിദിന് എതിർവശത്തുള്ള മിസ്ന കോംപ്ലക്സിലാണ് കേരള പുട്ട് കമ്പനി എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
മുള,ചിരട്ട തുടങ്ങിയവയിലൂടെ തനതായ പുട്ടു രുചിക്കൂട്ടൊരുക്കി മിതമായ നിരക്കില്‍ ആവോളം രുചി ആസ്വദിക്കാന്‍ അവസരം ഒരുക്കുക എന്നതാണ് കേരള പുട്ട് കമ്പനി നല്‍കുന്ന വാഗ്ദാനം.വിവിധ തരം പുട്ടുകളുടെ ഒരു വിലിയ നിര തന്നെയാണ് പുട്ടുകടയില്‍ ഒരുക്കിയിരിക്കുന്നത്.
മുള കുറ്റിയിലും ചിരട്ടയിലും വേവിക്കുന്ന പുട്ടിന്റെ സ്വാദും ഗന്ധവും ഒന്നു വേറെയാണ്. പുല്ല് വര്‍ഗത്തില്‍പ്പെട്ട മുളയുടെ നൈസര്‍ഗികമായ ഗുണ-സവിശേഷതകള്‍ സ്വാഭാവികമയും പുട്ടിന് കിട്ടും.
ഇന്ന് നാം സാര്‍വത്രികമായി ഉപയോഗിക്കുന്ന അലുമിനീയവും സ്റ്റീലും അലോയും ഒക്കെ ഉപയോഗിച്ചുള്ള പുട്ട്കുറ്റി ആകുമ്പോള്‍ അതിന് ചൂടും ആവിയും ഏല്‍ക്കുമ്പോള്‍ നിശ്ചയമായും അതിന്റെ ലോഹാംശവും ഗന്ധവുമൊക്കെ അതില്‍ പാകപ്പെടുത്തിയെടുക്കുന്ന പലഹാരത്തിനും ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.
ബ്രോസ്റ്റും പിസ്സയും സാന്‍വിച്ചും ബര്‍ഗറും നമ്മുടെ തീൻ മേശയില്‍ സ്ഥാനം പിടിച്ച കാലത്ത് മലയാളികളുടെ രുചിയുടെ തമ്പുരാനെന്ന് വിശേഷിപ്പിക്കാവുന്ന പുട്ടിലൂടെ പഴമയുടെ രുചിക്കൂട്ടിലേക്ക് തിരിച്ച് കൊണ്ടുവരാനാലുള്ള എളിയ ശ്രമം കൂടിയാണ് ഈ കലാകാരൻ പുട്ടുകടയിലൂടെ നടത്തുന്നത്ത്, ഒപ്പം ഒരു ഉപജീവന മാർഗ്ഗവും.
വയലി ബാംബൂ മ്യൂസിക് സംഘത്തിൻ്റെ പ്രഥമ കെക്കേര അവാർഡ് ജേതാവാണ് കൂടിയാണ് മോഹനൻ കൂടല്ലൂർ.തൃത്താല കൂമ്പിടി റൂട്ടിൽ പന്നിയൂർ സ്റ്റോപ്പിൽ അതുൽ ക്രാഫ്റ്റ് എന്ന പേരിൽ മുള ചിരട്ട എന്നിവ കൊണ്ട് നിർമ്മിച്ച കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടത്തിവരുന്നുണ്ട് .വിവിധ മേളകളില്‍ പ്രദർശനവും വിൽപ്പനയും നടത്താറുണ്ട്
Report : K News