ഗൃഹനാഥനെ പൂട്ടിയിട്ട് ആഭരണം കവര്‍ച്ച നടത്തിയ കേസില്‍ മോഷ്ടാവിനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു . മലപ്പുറം പാറക്കത്തൊടി കോട്ടംപാറ അബ്ദുള്‍ ഹമീദ് (38)നെയാണ് തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തത്.
കപ്പൂര്‍ മാരായംകുന്ന് വെള്ളിച്ചാത്തംകുളങ്ങര. ലുക്മാന്‍റെ വീട്ടില്‍ 2019 നവംബര്‍ മാസത്തിലാണ് സംഭവം. ലുക്മാനും കുടുംബവും ഉറങ്ങുന്നമുറി പ്രതി പുറത്ത് നിന്നും പൂട്ടിയശേഷം തൊട്ടടുത്ത മുറിയില്‍നിന്നും ചെയിന്‍ ഉള്‍പ്പടെ ആറ് പവനോളം കവരുകയായിരുന്നു.
മലപ്പുറം ജില്ലയില്‍ മറ്റൊരു കവര്‍ച്ചയുമായി ബന്ധപ്പെട്ട് അബ്ദുള്‍ ഹമീദ് അറസ്റ്റിലായി. ചോദ്യം ചെയ്യലിനിടെയാണ് ഈകവര്‍ച്ചസമ്മതിച്ചത്. തുടര്‍ന്ന് തൃത്താല പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. എസ്.ഐ രവിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയശേഷം അറസ്റ്റു രേഖപ്പെടുത്തി. ആഷിക് എന്നയാള്‍ സഹായിയായുണ്ടന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.