ചാലിശ്ശേരിയിൽ കുടുംബശ്രീ പ്രവർത്തകർക്കായുള്ള "വിമുക്തി" ബോധവത്കരണ പരിപാടി നടന്നു


ചാലിശ്ശേരി പഞ്ചായത്തിൽ കേരള സംസ്ഥാന എക്സൈസ് വകുപ്പ് ലഹരി വർജ്ജന മിഷന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകർക്കായുള്ള പഞ്ചായത്ത് തല "വിമുക്തി" ബോധവത്കരണ പരിപാടി നടന്നു. പഞ്ചായത്ത് അംബേദ്കർ ഹാളിൽ പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു. 

ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും,ഈ സാമൂഹ്യ വിപത്തിനെതിരെ ജനങ്ങൾക്ക് എങ്ങനെ ബോധവത്കരണം നടത്താം എന്നതിനെക്കുറിച്ചും  തൃത്താല റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ വി. പി. മഹേഷ്‌ ക്ലാസ്സെടുത്തു.സി.ഡി.എസ്.  അംഗങ്ങൾക്കായുള്ള ക്വിസ് മത്സരവും നടന്നു.മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.

തൃത്താല റേഞ്ച് പ്രിവന്റ്റീവ് ഓഫീസർ കെജെ. ഓസ്റ്റിൻ  സ്വാഗതം പറഞ്ഞ പരിപാടിയിൽ, കുടുംബശ്രീ ചെയർപേഴ്സൺ ലത സൽഗുണൻ അധ്യക്ഷത വഹിച്ചു.  വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, കുടുംബശ്രീ കമ്മ്യൂണിറ്റി കോർഡിനേറ്റർ എ.കെ.പ്രീതിമോൾ, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു.


Tags

Below Post Ad