ബി.ജെ.പി.നേതാവ് സന്ദീപ് വാര്യർക്കെതിരെ കേസെടുക്കണം; വെൽഫെയർ പാർട്ടി


ചങ്ങരംകുളം സിഐ  ബഷീർ ചിറക്കലിനെതിരെ വിവാദ പരാമർശം നടത്തിയ ബി.ജെ.പി.നേതാവ് സന്ദീപ് വാര്യർക്കെതിരെ കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി.

സ്വതന്ത്രവും നീതിയുക്തമായി സേവനം ചെയ്യുന്ന ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ വിഷലിപ്തവും മാന്യതയുടെ എല്ലാ സീമകൾ ലംഘിച്ചും പ്രചാരണം നടത്തി ചങ്ങരംകുളത്ത് പൊതുയോഗത്തിൽ പ്രസംഗിച്ച ബി.ജെ.പി.നേതാവ് സന്ദീപ് വാര്യർക്കെതിരെ കേസെടുത്ത് നിയമ നടപടിയുമായി മുന്നോട്ട് പോകണമെന്ന് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. 

ബിജെപിയുടെ കാര്യം പറഞ്ഞ് വരരുതെന്ന് പറയാൻ ബഷീറിന്റെ വാപ്പാന്റെ വകയല്ല ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ എന്നായിരുന്നു ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിനെതിരെ  സന്ദീപ് വാര്യറുടെ  പരാമർശം.കഴിഞ്ഞ ദിവസം ചങ്ങരംകുളം ടൗണിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ഭീഷണി സ്വരത്തിലുളള പരാമർശം നടത്തിയത്ത് 

വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി  പ്രസിഡണ്ട് എം.കെ. അബ്ദുറഹ് മാൻ, ടി.വി. മുഹമ്മദ് അബ്ദുറഹ് മാൻ, ഇ.വി. മുജീബ് എന്നിവർ പ്രസംഗിച്ചു.


Below Post Ad