ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സമ്മേളനം: മെഗാ ഇവന്റ്‌ "പറുദീസ" പോസ്റ്റർ പ്രകാശനം ചെയ്തു.

ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ മാർച്ച്‌ 26,27 തീയ്യതികളിൽ വട്ടംകുളം മേഖലകമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റ്‌ *പറുദീസ* യുടെ പോസ്റ്റർ പ്രകാശനം പ്രശസ്ത സാൻഡ്‌ ആർട്ടിസ്റ്റ്‌ ഉദയൻ എടപ്പാൾ നിർവ്വഹിച്ചു.

സ്വാഗതസംഘം കൺവീനർ ടി. സത്യൻ, മേഖല സെക്രട്ടറി സുജിത്ത്‌ കാരാട്ട്‌, ഐ.പി സുധി , താഹിർ എന്നിവർ സംസാരിച്ചു. ഏപ്രിൽ 1,2,3 തീയതികളിലായി എടപ്പാൾ നടുവട്ടം വിവ പാലസിലാണ് മലപ്പുറം ജില്ലാ സമ്മേളനം.

Tags

Below Post Ad