ഭാരതപ്പുഴയിലെ പേരശ്ശന്നൂർ ഭാഗത്തുനിന്ന് അനധികൃതമായി മണൽക്കടത്ത് നടത്തുന്നതിനിടെ യുവാവ് പോലീസ് വലയിലായി.വളാഞ്ചേരി സ്വദേശി കാളിയാല മുഹമ്മദ് ഹാരിസിനെയാണ് (20) കുറ്റിപ്പുറം പോലീസ് ബുധനാഴ്ച രാത്രിയിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പേരശ്ശന്നൂർ ഭാഗത്തുനിന്ന് കഞ്ചാവുമായി പിടിയിലായ അഷ്റഫ് അലിയുടെ കൂട്ടാളിയും മേഖലയിലെ മണൽ കടത്തിന്റെ പ്രധാനിയുമാണ് ഹാരിസ്.
പോലീസിനെ അതിക്രമിച്ച കേസിലും പ്രതിയാണ്.ഇയാൾ വലയിലായതോടെ സഹായികൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട് .