കൂടല്ലൂര്‍ കൂട്ടക്കടവില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച മസ്ജിദുന്നൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജഅ്‌ഫര്‍ സ്വാദിഖ് അല്‍ ബുഖാരി തങ്ങള്‍ മഅ്‌രിബ് നിസ്കാരത്തിന് നേതൃത്വം നല്‍കി. വൈകീട്ട് 7 മണിക്ക് നടന്ന പൊതുപരിപാടിയില്‍ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു
അബ്ദുല്‍ അസീസ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രസ്തുത സംഗമം സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. കുഞ്ഞുസാഹിബ് ഖത്തര്‍, എം.എല്‍.എ മമ്മിക്കുട്ടി കൂടല്ലൂര്‍, വി.ടി ബല്‍റാം കോഗ്രസ്, സ്വാമി ശക്തി ബോധി, സുനില്‍ ദാസ് ബി.ജെ.പി , മുനീബ് ഹസന്‍ മുസ്‌ലിം ലീഗ്, സ്വാലിഹ് ഉസ്താദ്, ടി.എച്ച് സ്വാലിഹ്, കെ.പി കുഞ്ഞാപ്പ ഹാജി എസ്.എം. എ, അബ്ദുല്‍ അസീസ് ഫൈസി, മുഹമ്മദലി ഫൈസി ആശംസകള്‍ അറിയിച്ചു.
പളളി നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ എഞ്ചിനീയര്‍ സലീമിനെ കമ്മിറ്റി ആദരിച്ചു. കഴിഞ്ഞ ദിവസം വിടപറഞ്ഞ പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഒ.എം.എ ഹമീദ് ഹാജി, റഷീദ് ബാഖവി സംസാരിച്ചു.