സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകനും അക്ഷരജാലകം ബുക്സ് മാനേജിങ്ങ് ഡയറക്ടറുമായ ഹുസൈൻ തട്ടത്താഴത്തിന് മദർ തെരേസ പുരസ്കാരം.
ജീവകാരുണ്യ പ്രവർത്തനം, ഭാരതപ്പുഴ സംരക്ഷണം, കലാ-കായിക - സാഹിത്യ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നൽകൽ തുടങ്ങിയ സേവന പ്രവർത്തനങ്ങളാണ് ഹുസൈൻ തട്ടത്താഴത്തിനെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് മദർ തെരേസ പുരസ്കാര സമിതി വിലയിരുത്തി.
തിരുവനന്തപുരം ഗാന്ധിസ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വെച്ച് പോലിസ് ഡെപ്യൂട്ടി കമ്മിഷണർ ബാബു വർഗീസ് പുരസ്കാരം സമ്മാനിച്ചു. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ അധ്യക്ഷനായിരുന്നു. ഡോക്ടർ അനിൽ കുമാർ, റസൽ സബർമതി, കാരയിൽ സുകുമാരൻ, റസീഫ് തുടങ്ങിയവർ പങ്കെടുത്തു.
swale