ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേട്ടവുമായി ആനക്കര സ്വദേശി മർവാൻ



ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേട്ടവുമായി ആനക്കര സ്വദേശി മർവാൻ. ആനക്കരയിലെ യുവ എഴുത്തുകാരൻ ജുബൈർ വെള്ളെടത്തിന്റെ മകനാണ് മർവാൻ. ആഴക്കടലിലെ 72 ഇനം സ്രാവുകളെ ക്കുറിച്ച് രണ്ട്  മിനിറ്റ് 52 സെക്കന്റ് കൊണ്ട് വിവരിച്ചാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്.

കുട്ടിക്കാലം മുതൽ തന്നെ വിവിധ സമുദ്രങ്ങളും അവയുടെ സോണുകളും അതുപോലെ വിവിധയിനം തിമിംഗലങ്ങൾ, ഡോൾഫിനുകൾ, സ്റ്റാർഫിഷുകൾ, സീലുകൾ, സ്രാവുകൾ തുടങ്ങി കടലും‌ കടൽ ജീവികളും മർവാന്റെ ഇഷ്ട പാഠ്യവിഷയമാണ്. തവനൂർ കടകശ്ശേരി ഐഡിയൽ ഇന്റർനാഷ്ണൽ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മർവാൻ ഇബാദിന് സമുദ്രജീവികളുടെ പേര് മാത്രമല്ല, അവയുടെ പ്രത്യേകതകളും ഹൃദ്യസ്ഥമാണ്.

ഒരു മറീൻ ബയോളജിസ്റ്റാവണമെന്ന മോഹവും മർവാൻ പങ്കുവെയ്ക്കുന്നു. പാഠ്യപഠ്യേതര വിഷയങ്ങളിൽ മാത്രമല്ല, കമ്പ്യൂട്ടർ സോഫ്റ്റ്'വെയർ, ഫോട്ടോഗ്രാഫി, ഫുട്ബോൾ, ചിത്രരചന, വായന തുടങ്ങിയവയിലും വളരെ തല്പരനാണ് മർവാൻ. അബൂദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ജുബൈർ വെള്ളാടത്തിന്റേയും ശബ്നാ ജുബൈറിന്റേയും ഇളയ മകനാണ്. റീം ഹനാൻ ഏക സഹോദരിയാണ്.

Below Post Ad