ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായി ശശികല ഉണ്ണിയാർച്ച


ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായി കുമ്പിടിക്കാരി  ശശികല ഉണ്ണിയാർച്ച.മുടി സ്ത്രീക്ക് അലങ്കാരവും പ്രദാനവുമല്ല എന്ന ചിന്തയാണ് കേശദാനത്തിന് പ്രചോദനമെന്ന് ശശികല പറഞ്ഞു 

ഓട്ടോ ഡ്രൈവർ മുതൽ തയ്യൽ,കർഷക, ക്ഷീരകർഷക,എഴുത്ത്, രാഷ്ട്രീയം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച ശശികല എൻസിപി മഹിളാ യൂണിറ്റ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ്.

കൃഷിയും മൃഗ സംരക്ഷണവും കവിതയെഴുത്തും യാത്രകളും ചേർന്ന വേറിട്ട ലോകമാണ് ശശികലയുടേത്. 'കോടിമുണ്ടിന്റെ ചിരി' എന്ന കവിതാ സമാഹാരവും രചിച്ചിട്ടുണ്ട്.

ഭർത്താവിന് ഓഹരിയായിക്കിട്ടിയ 14 സെന്റ് പുരയിടത്തിൽ ഇന്ന് കൃഷികൊണ്ട് മാത്രമാണ് ശശികലയും ഭർത്താവും രണ്ടു മക്കളടങ്ങുന്ന കുടുംബം കഴിയുന്നത്.കൃഷികൊണ്ട് മാത്രം അന്തസ്സായി ജീവിക്കാമെന്ന് തെളിയിച്ച ശശികല, ഉണ്ണിയാർച്ച എന്നപേരിൽ സോഷ്യൽ മീഡിയയിലും സജീവമാണ് 

ഭർത്താവ് ക്ഷീരകർഷകനായ മേമ്പള്ളി രാജഗോപാലൻ , രണ്ട് ആൺ മക്കൾ ശരത്,ദേവ് കൃഷ്ണ 

Tags

Below Post Ad