കാറിൽ ഒളിപ്പിച്ച് കടത്തിയ രണ്ട് കോടിയോളം രൂപയുമായി ദമ്പതിമാർ വളാഞ്ചേരിയിൽ പിടിയിൽ.വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ പട്ടാമ്പി റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് രേഖകളില്ലാത്ത 1.80 കോടി രൂപ പിടികൂടിയത്.
സേലത്ത് നിന്നും പെരുമ്പാവൂരിലേക്ക് ഇന്നോവ വാഹനത്തിൽ ഒളിപ്പിച്ച് കടത്തിയ പണമാണ് പൂനെ ദമ്പതിമാരിൽ നിന്ന് പിടികൂടിയത്. പെരുമ്പാവൂരിൽ മുൻപ് ബിസിനസ്സ് നടത്തിയിരുന്ന അങ്കുഷ (37),ദേവി(32) എന്നിവരാണ് അറസ്റ്റിലായത്.
വാഹനത്തിൻ്റ വിവിധ ഭാഗങ്ങളിലായി രഹസ്യമായി അടുക്കി വെച്ച നിലയിലാണ് പണം കണ്ടെത്തിയത്.. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കി.പ്രതികളെ റിമാൻഡ് ചെയ്തു.