കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കൂടല്ലൂർ സ്വദേശി മരണപ്പെട്ടു.കൂടല്ലൂർ കൂട്ടക്കടവ് വടക്കുമുറിയിൽ താമസിക്കുന്ന എടപ്പറമ്പിൽ കുഞ്ഞുമുഹമ്മദ് മകൻ ഇ.പി.അൻവർ(42) ആണ് മരണപ്പെട്ടത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം ഭാഗത്ത് കെട്ടിടം പൊളിച്ചുകൊണ്ടിരിക്കുന്ന ജോലിക്കിടയിൽ ഇന്ന് രാവിലെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്ക് പറ്റിയാണ് മരണം സംഭവിച്ചത്.
മൃതദേഹം നടക്കാവ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.നടപടികൾക്ക് പൂർത്തിയാക്കി കൂടല്ലൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
പ്രളയകാലത്ത് കൂടല്ലൂർ പ്രദേശം വെള്ളത്തിൽ മുങ്ങിയപ്പോൾ തോണിയിറക്കി ജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കാൻ അൻവർ മുന്നിലുണ്ടായിരുന്നു.
News Desk-K NEWS