കൗമാരകാലത്തിന്റെ ഓർമ്മകൾ പുതുക്കി .2000-2001 ലെ കുമരനെല്ലൂർ എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ പത്തിലെ കൂട്ട് കുമരനല്ലൂർ ഹൈസ്കൂളിൽ ഒത്തുചേർന്നു.
പത്തിലെ കൂട്ട് വീണ്ടും ഒത്തുചേർന്നപ്പോൾ കുമരനല്ലൂർ ഹയർസെക്കൻഡറി സ്കൂളിന് വാട്ടർ കൂളറും,ഒപ്പം പഠിച്ചിരുന്ന നിർധനരായ സഹപാഠികളുടെ കുടുംബങ്ങൾക്ക് മൂന്നു ലക്ഷത്തോളം രൂപയുടെ സഹായ വിതരണം നടത്തി.
വിജിത,സന്ധ്യ,ധന്യ എന്നിവരുടെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ നിയാസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. അശ്വതി സ്വാഗതമാശംസിച്ചു. നളിനി ടീച്ചർ, സൈനഭ ടീച്ചർ,ഓമന ടീച്ചർ രജിത ടീച്ചർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, നന്ദകുമാർ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസ അറിയിച്ചു.
അഭിലാഷ് കക്കിടിപ്പുറത്ത്,മുസ്തഫ, വിജേഷ്,രജീഷ്, രാജേഷ്, വിമൽ, സൈഫുന്നിസ,അഭിലാഷ് അമേറ്റിക്കര, മണികണ്ഠൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സുധ നന്ദി അറിയിച്ചു.