കപ്പൂർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

കപ്പൂർ പഞ്ചായത്തിലെ ആറാം വാർഡ് ഇരുമ്പകുന്ന് റോഡ് സ്വാകാര്യ വെക്തി കയ്യേറിയതിൽ പ്രതിഷേധിച്ച് എസ്.ഡി.പി ഐ കപ്പൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. 

നിരവധി കുടുംബങ്ങൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പഞ്ചായത്ത് റോഡ് നാല് മാസത്തോളമായി പ്രദേശത്തെ സ്ഥല ഉടമയും ചില വ്യെക്തികളും കയേറ്റം നടത്തുന്നത്.ഇതിനെതിരെ പ്രദേശവാസികൾ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻ്റ്, വാർഡ് മെമ്പർ, തഹസ്സിൽദാർ, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു 

എന്നാൽ നാളിതുവരെയി അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടൽ ഉണ്ടായില്ല എന്ന് മാത്രമല്ല കഴിഞ്ഞ ദിവസം റോഡ് വെട്ടിപോളിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരിക്കയാണ്.

ഈ റോഡ് ഗതാഗത യോഗ്യമാകുകയും കയ്യേറ്റക്കാരെ നിയമപരമായി നടപടി എടുക്കണമെന്നും ആവശ്യപെട്ടാന്ന് എസ്.ഡി.പി ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത് .

മാർച്ച് മണ്ഡലം പ്രസിഡൻ്റ് താഹിർ കൂനംമൂച്ചി ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പത്തിൽ അബൂബക്കർ ,സുലൈമാൻ, ഫൈസൽ, അസ്ലം, അബ്ദുറഹിമാൻ, കബീർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Tags

Below Post Ad