രമേശ് ചെന്നിത്തല പി.ടി. അജയ് മോഹനെ എടപ്പാൾ ഹോസ്പിറ്റലിൽ സന്ദർശിച്ചു.


ചികിത്സയിൽ കഴിയുന്ന യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹനെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എടപ്പാൾ ഹോസ്പിറ്റലിൽ സന്ദർശിച്ചു.

കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രമണ്യൻ, കെ.പി.സി.സി. അംഗം റഷീദ് പറമ്പൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഇ.പി.രാജീവ്, യു.കെ. അഭിലാഷ് എന്നീവർ അദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

മേശ് ചെന്നിത്തല ചികിത്സയിൽ കഴിയുന്ന മലപ്പുറം ജില്ല യു.ഡി.എഫ് ചെയർമാൻ പി ടി അജയ് മോഹനെ സന്ദർശിച്ച ശേഷം മടങ്ങാൻ വേണ്ടി കാറിൽ കയറി മുന്നോട്ട് പോയപ്പോഴാണ് കാലിൽ സർജറി നടത്തി സ്ട്രക്ചറിൽ കിടത്തി കൊണ്ട് വരുന്ന ആനക്കര സ്വദേശി മുഹമ്മദ് കുട്ടിക്കായുടെ കുടുംബം അദ്ദേഹത്തെ കൈ വീശി കാണിച്ചത് .

തുടർന്ന് അദ്ദേഹം വണ്ടി നിർത്തി കാറിൽ നിന്ന് ഇറങ്ങുകയും ക്ഷേമാന്വേഷണങ്ങൾ നടത്തുകയും ചെയ്തു.കുറച്ച് സമയം മുഹമ്മദ് കുട്ടിക്കയുടെ കൂടെ ചെലവഴിച്ച അദ്ദേഹം ആവശ്യങ്ങളുണ്ടെങ്കിൽ അറിയിക്കാൻ മടിക്കരുത് എന്ന് അവരോട് പറഞ്ഞ ശേഷമാണ് യാത്രക്കായി കാറിൽ കയറിയത്.


Tags

Below Post Ad