മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നതിന് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് പതിമൂന്ന്കാരി ആത്മഹത്യ ചെയ്തു



അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് പതിമൂന്ന്കാരി ആത്മഹത്യ ചെയ്തു.ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം രായംമരക്കാര്‍ വീട്ടില്‍ ഇഖ്ബാൽ മകള്‍ ഇസ്‌ന ആണ് മരിച്ചത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ഇന്നലെ രാത്രി 11.30ന് വീടിന്റെ മുകള്‍ നിലയിലെ മുറിയിലാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം ചാവക്കാട്  താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി 

വഴിയോരകച്ചവട തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയാണ് ഇഖ്ബാല്‍. കേരള ബാങ്ക് ഗുരുവായൂര്‍ ശാഖയിലെ ജീവനക്കാരി റഷീനയാണ് മാതാവ്. ബിരുദ വിദ്യാര്‍ത്ഥി ഇര്‍ഷാദ് സഹോദരനാണ്.


Tags

Below Post Ad