തണ്ണീർകോട് ഹെൽത്ത് സെന്റർ വളവിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മാറഞ്ചേരി സ്വദേശികളായ രണ്ടു പേർക്ക് പരിക്ക്. കൂറ്റനാട് ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമായിരുന്നു നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
വാഹനം ഓടിക്കുന്ന വ്യക്തി ഉറങ്ങിയത് കാരണമാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിന്റെ മുൻവശം പൂർണമായും തകർന്നു.
എയർബാഗ് പുറത്തു വന്നതിനാൽ കാര്യമായ പരിക്ക് യാത്രക്കാർക്ക് ഉണ്ടായിട്ടില്ല. പരിക്ക് പറ്റിയ രണ്ടുപേരെയും എടപ്പാൾ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.