ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്ത്യാജ്ഞലി അർപ്പിച്ച് വി.ടി ബൽറാം
മുസ്ലിം ലീഗിനെ ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്നതോടൊപ്പം ഒരു ജീവകാരുണ്യ പ്രസ്ഥാനവുമാക്കി രൂപാന്തരപ്പെടുത്തിയെടുത്ത പക്വമതിയും മനുഷ്യ സ്നേഹിയുമായ നേതാവ് ഇനി നമ്മോടൊപ്പമില്ലെന്ന് വി.ടി.ബൽറാം പറഞ്ഞു
കാലുഷ്യത്തെ കഴുകിക്കളയുന്ന ആ കാരുണ്യ പ്രവാഹം ഇനിയുമൊഴുകട്ടെ,ആ ധന്യജീവിതത്തെ അറിഞ്ഞവരിലൂടെ, അനുഭവിച്ചവരിലൂടെ എന്നദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു
ഹൈദരലി തങ്ങളുടെ ജനസ പൊതുദർശനം മലപ്പുറം ടൗൺ ഹാളിൽ തുടരുന്നു.നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.