പട്ടാമ്പി : എട്ട് വയസ്സുകാരിയോട് ലൈംഗികതിക്രമം നടത്തിയ കേസിലെ പ്രതി ഒറ്റപ്പാലം മുളഞ്ഞൂർ സ്വദേശി 72ക്കാരൻ അപ്പുവിന് 65 വർഷം കഠിന തടവും´ രണ്ട് ലക്ഷം രൂപ പിഴയും.പട്ടാമ്പി എഫ്.ടി.എസ്.സി.ജഡ്ജ് സതീഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്.
2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ബന്ധുവാണ് പ്രതി. കുട്ടിയുടെ പരാതിപ്രകാരം ഒറ്റപ്പാലം സി ഐ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രൊസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജാരായി.
ഒറ്റപ്പാലം എസ്.ഐ.അനീഷ്,സി.ഐ.മാരായ എം.സുജിത്, ജയേഷ് ബാലൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.പ്രോസീക്യൂഷനെ പട്ടാമ്പി പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസറ്റബിൾ മഹേശ്വരി അസിസന്റ് ചെയ്തു. കോടതി നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോവും.