സംസ്ഥാന പാത പെരുമ്പിലാവ് നിലമ്പൂർ റോഡിൽ (SH 39) പട്ടാമ്പി പാലം മുതൽ ഞാങ്ങാട്ടിരി പമ്പ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് റോഡിൻ്റെ നവീകരണ പ്രവർത്തികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 07/04/2022 മുതൽ ഈ ഭാഗത്ത് വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
പകരം സംവിധാനം ഇങ്ങിനെ:
കൂറ്റനാട് നിന്നും പട്ടാമ്പി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ തൃത്താല - പാലത്തറ - കൊടുമുണ്ട (തീരദേശ റോഡ്) വഴി പോകേണ്ടതാണ്.
പട്ടാമ്പിയിൽ നിന്നും കൂറ്റനാട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കൊടുമുണ്ട - പാലത്തറ - തൃത്താല ( തീരദേശ റോഡ്) വഴി പോകേണ്ടതാണ്.
കൂറ്റനാട് നിന്നും പാലക്കാട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കൂട്ടുപാത - ചെറുതുരുത്തി - കുളപ്പുള്ളി വഴി പോകേണ്ടതാണ്.
പാലക്കാട് നിന്നും കൂറ്റനാട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളി - ചെറുതുരുത്തി - കൂട്ടുപാത വഴി പോകേണ്ടതാണ്.
എക്സിക്യൂട്ടിവ് എൻജിനീയർ, പാലക്കാട് റോഡ്സ് ഡിവിഷൻ