ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
ചാലിശ്ശേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കവുക്കോട് ദേശപോഷിണി വായനശാലയിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം ചാലിശ്ശേരി സബ് ഇൻസ്പെക്ടർ അനീഷ് നിർവഹിച്ചു. പഞ്ചായത്ത് കോഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി സ്വാഗതം പറഞ്ഞ് പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യാ സുരേന്ദ്രൻ അധ്യക്ഷയായി.
യു.പി,ഹൈസ്കൂൾ എന്നീ രണ്ടു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 70 കുട്ടികൾ പങ്കെടുത്തു.കലാകാരന്മാരുടെ തട്ടകമായ കവുക്കോട് ഫിലിം സിറ്റി നിവാസിയായ, കടവല്ലൂർ ഹൈസ്‌കൂളിലെ റിട്ടയേർഡ് ചിത്രകല അദ്ധ്യാപകൻ ബാലൻ മാസ്റ്റർ ആണ് വിധിനിർണ്ണയം നടത്തിയത്.
മത്സരവിജയികൾക്ക് മുൻ എം.എൽ.എ ടി.പി.കുഞ്ഞുണ്ണി,മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എം.കുഞ്ഞുകുട്ടൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ സുരേന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ നിഷ അജിത്കുമാർ, പി.ദിജിമോൾ,എ. എസ്.ഐ.ഡേവി, സി. ആർ.ഒ.സാജൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ കെ. ഡി.അഭിലാഷ്,മുൻ പഞ്ചായത്ത് മെമ്പർ ടി.കെ.സുധീഷ് കുമാർ,സി.എ.സുരേന്ദ്രൻ,ജിനു കക്കാഞ്ചേരി സി.എസ്.തുഷാര എന്നിവർ സമ്മാന വിതരണം നടത്തി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.തുഷാര നന്ദി രേഖപ്പെടുത്തി.