പടിഞ്ഞാറങ്ങാടി തണ്ണീർക്കോട് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൂറ്റനാട് പിലാക്കാട്ടിരി സ്വദേശി രഞ്ജിത്ത് (23) ആണ് ദാരുണമായി മരണപ്പെട്ടത്.യുവാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്തുരുന്ന യുവതിയെ ഗുതുതര പരിക്കുകളോടെ എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് അപകടം ഉണ്ടായത്. അമിതവേഗതയിൽ വന്നിരുന്ന ബൈക്ക് ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ തട്ടി കാറിൽ ഇരിക്കുകയായിരുന്നുവെന്ന് സാക്ഷികൾ പറഞ്ഞു.
ഗുരുതരമായ പരിക്കുപറ്റിയ ബൈക്ക് യാത്രികനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു.ബൈക്ക് യാത്രികനെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്.
ബൈക്കിന് പിറകിൽ ഉണ്ടായിരുന്ന യുവതിയുടെ നില ഗുരുതരമാണന്നാണ് റിപ്പോർട്ട്. രാമനാട്ടുകര സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിലാണ് ബൈക്ക് ഇടിച്ചത്. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് മാരകമായ പരിക്ക് പറ്റിയെന്നാണ് റിപ്പോർട്ട്.
തൃത്താല മേഖലയിൽ ഇന്ന് രണ്ടാമത്തെ അപകട മരണമാണിത്. കാലത്ത് കൂട്ടുപാതയിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികൻ നാഗലശ്ശേരി സ്വദേശി രാമചന്ദ്രൻ മരണപ്പെട്ടിരുന്നു.മരണപ്പെട്ട രണ്ടു പേരും നാഗലശ്ശേരി പഞ്ചായത്ത് പരിധിയിലുള്ളവരാണ്..
അപകടത്തിന്റെ സി സി ടി വി ദൃശ്യം