ജയേന്ദ്രൻ മേലഴിയത്തിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു


അക്ഷരജാലകം ബുക്സ് പ്രസിദ്ധീകരിച്ച ജയേന്ദ്രൻ മേലഴിയത്തിൻ്റെ 'ഓരോ മണി ധാന്യവും' എന്ന കാവ്യസമാഹാരം ആനക്കര ഹൈസ്കൂളിൽ നടന്ന പ്രൗഢോജ്വല സദസിൽ വെച്ച് പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകൻ സുരേഷ് എടപ്പാളിൻ്റെ അധ്യക്ഷതയിൽ കവി പി.പി.രാമചന്ദ്രൻ, കവി പി.രാമന് നൽകിക്കൊണ്ട് പുസ്തക പ്രകാശനം നിർവഹിച്ചു.
അക്ഷരജാലകം പ്രസിഡന്റ്‌ ഹുസൈൻ തട്ടത്താഴത്ത് സ്വാഗതം പറഞ്ഞു.
കപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷറഫുദ്ധീൻ കളത്തിൽ, ആനക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. മുഹമ്മദ്‌, വട്ടംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കവുങ്ങിൽ മജീദ് എന്നിവർ ഉൾപ്പെടെ തദ്ദേശ സാരഥികൾ സംസാരിച്ചു.
സാഹിത്യകാരൻമാരായ പ്രൊഫ. ചായം ധർമ്മരാജൻ, എടപ്പാൾ സി.സുബ്രഹ്മണ്യൻ, പ്രൊഫസർ ഇ.എസ്‌.സതീശൻ, തമിഴ് കവി ഗണേശ് നടേശൻ, എം.ടി ജയകൃഷ്ണൻ, ടി.വി.എം അലി, വാസുദേവൻ തച്ചോത്ത്, താജീഷ് ചേക്കോട്, ഹരി കെ.പുരക്കൽ, ഗോപാലകൃഷ്ണൻ മാവറ, പ്രിയങ്ക പവിത്രൻ, കുമാരി ഗരിമ മനോജ്, സുമേഷ് നിഹാരിക തുടങ്ങിയവർ പങ്കെടുത്തു.

ജയേന്ദ്രൻ മേലഴിയം മറുപടി പ്രസംഗം നടത്തി. കവിയരങ്ങും, സാഹിത്യ ചർച്ചയും സോപാന സംഗീതവും അനുബന്ധമായി നടന്നു.

swale

Tags

Below Post Ad