കെഎസ്‌ആർ‌ടി‌സി ബസിന് മുന്നിൽ അഭ്യാസം കാണിച്ച യുവാക്കളിൽ ആറ്‌പേർ പിടിയിൽ


പെരുമ്പിലാവിനും കുന്നംകുളത്തിനുമിടയിൽ കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസിന് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ ആറ് യുവാക്കള്‍ അറസ്റ്റില്‍. കുന്നംകുളം പൊലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇനി ഒരാളെയും ഒരു ബൈക്കും പിടികൂടാനുണ്ട്.

അഭ്യാസ പ്രകടനം നടത്തിയ ഏഴ് പേരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരെന്ന് കുന്നംകുളം പൊലീസ് പറയുന്നു. കുന്നംകുളം അയിനൂര്‍ സ്വദേശികളായ സുഷിത്ത്, നിഖില്‍ ദാസ്, അതുല്‍, അഷിത്ത്, മുഹമ്മദ് യാസിന്‍ എന്നിവരാണ് പിടിയിലായത്.

ഇന്നലെ അര്‍ധരാത്രിയിലാണ് കെഎസ്ആര്‍ടിസിക്ക് മുന്നിലാണ് മൂന്ന് ബൈക്കുകളിലായി യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. തൊട്ടില്‍പ്പാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസിന് മുന്നില്‍ പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെയാണ് ഏഴ് യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 

ബസ്സിന് മറിക്കടക്കാനാകത്തവിധം അഭ്യാസപ്രകടനങ്ങളുമായി കുന്ദംകുളം എത്തുന്നതുവരെ ബസ്സ്ഡ്രൈവർക്ക് വെല്ലുവിളിയുയർത്തി യുവാക്കൾ ബൈക്ക് റേസ് ചെയ്ത് പോവുകയായിരുന്നു.

ബസ്സിനു മുന്നിൽ സഡൺ ബ്രേക്കിട്ടും ബസ്സിൻെറ ബോഡിയിൽ അടിച്ചും അപകടകരമായ രീതിയിൽ ബൈക്ക് റേസ് ചെയ്തും യാത്ര തടസ്സപെടുത്തിയ യുവാക്കൾ കുന്ദംകുളത്തെത്തിയപ്പോൾ ബസ്സിൽ കയറി ബസ്സ് ജീവനക്കാരേയും യാത്രക്കാരേയും അസഭ്യം പറയുന്നതുമായ വീഡിയോ യാത്രക്കാർ മൊബൈൽഫോണിൽ റെക്കോർഡ് ചെയ്ത് പോലീസിന് കൈമാറിയിട്ടുണ്ട്. ബസ്സ് ജീവനക്കാരുടെ പരാതിയിലാണ് കുന്ദംകുളം പോലീസ് കേസ് റെജിസ്റ്റർ ചെയ്തിട്ടുള്ളത്.

Below Post Ad