തിരുവനന്തപുരം: ഫ്രീഡം ഫിഫ്റ്റി & ഗുരുവായൂരപ്പൻ അസോസിയേറ്റ് നൽകുന്ന സ്പോർട്സ് പ്രോമോട്ടർ പുരസ്കാരം ഹുസൈൻ തട്ടത്താഴത്തിന് ലഭിച്ചു
തിരുവന്തപുരം പ്രസ്സ് ക്ലബിൽ നടന്ന പരിപാടിയിൽ വെച്ച് വിജിലൻസ് എസ് പി മുഹമ്മദ് ഷാഫി, പ്രശസ്ത സിനിമ താരം ടോം ജേക്കബ് എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.
ലാഭേച്ച ഇല്ലാതെ കായിക രംഗത്തെക്ക് കളി സ്ഥലം നിർമ്മിച്ചു നൽകിയതും , അനേകം വിദ്യാർത്ഥികളെ സൗജന്യമായി നീന്തൽ പഠിപ്പിച്ചതും പരിഗണിച്ചു കൊണ്ടാണ് ഹുസൈൻ തട്ടത്താഴത്തിന് പുരസ്കാരം നൽകുന്നത് എന്ന് ജഡ്ജിങ്ങ് പാനൽ വിലയിരുത്തി
കലാ സാംസ്കാരിക രംഗങ്ങളിലെ സാമൂഹിക, കായിക രംഗത്തെ പ്രമുഖ സാന്നിധ്യമായ ഭീമൻ രഘു, ടോം ജേക്കബ് ,കനകലത, കോട്ടയം റഷീദ്, ജോബി, കലാർപ്പണ സംഗീത നൃത്ത വിദ്യാലയം പട്ടാമ്പി മികച്ച സംഗീത നൃത്ത വിദ്യാലയം, കൃഷ്ണ ദാസ് മാസ്റ്റർ മികച്ച അധ്യാപകൻ സി യു പി എസ് ചെമ്പ്ര പട്ടാമ്പി ഉണ്ണി പൂക്കരാത്ത് കറുകപത്തൂർ മികച്ച നവാഗത കഥാകാരൻ,സമീഹ അലി വളാഞ്ചേരി മികച്ച നവാഗത കവയിത്രി,എന്നിവരും ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി