കുന്നംകുളം മേഖലയില്‍ ബൈക്ക് മോഷണം നടത്തിയ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മോഷ്ടാക്കളെ കുന്നംകുളം പോലീസ് പിടികൂടി.
കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി സി സൂരജിന്റെ മേല്‍നോട്ടത്തില്‍ പ്രിന്‍സിപ്പല്‍ എസ് ഐ ഡി ശ്രീജിത്ത്, അഡീഷണല്‍ എസ് ഐ ഷെക്കിര്‍ അഹ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാതെ മോഷ്ടാക്കള്‍ പിടിയിലായത്.
കുന്നംകുളം മേഖലയില്‍നിന്ന് കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ നഷ്ടമായത് മൂന്ന് ബൈക്കുകളാണ്. ഡിയോ, സ്‌പ്ലെന്‍ഡര്‍, പാഷന്‍ പ്ലസ് ബൈക്കുകളാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച മാത്രം മോഷണം പോയത് രണ്ട് ബൈക്കുകളാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ബൈക്കുകള്‍ മോഷ്ടിച്ചിട്ടുള്ളത്.
മോഷണ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.