പട്ടാമ്പി: വാഹനാപകടത്തിൽ പരിക്കു പറ്റിയവരെ എംഎൽ എ വാഹനത്തിൽ ഉടൻ ആശുപത്രിയിലെത്തിച്ച് അപകട സ്ഥലത്ത് സഹായവുമായി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ
പാലക്കാട് നിന്നും പട്ടാമ്പിയിലേക്കുള്ള യാത്രാമധ്യേ വാടാനാംകുറുശ്ശിയിലാണ് കാർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടം മുഹമ്മദ് മുഹ്‌സിൻ എംഎൽഎ കണ്ടത്.
ഉടനെ വാഹനം നിർത്താൻ ആവശ്യപ്പെടുകയും ഓട്ടോറിക്ഷയിൽ തല പൊട്ടി രക്തം വാർന്നവരെ സ്വന്തം വാഹനത്തിൽ കയറ്റി പട്ടാമ്പി ആശുപത്രിയിലെത്തിക്കുകയും അടിയന്തിര ചികിത്സ ലഭ്യമാക്കാൻ എംഎൽഎ നിർദേശം നൽകുകയും ചെയ്തു