ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ ക്വട്ടേഷന്‍ കൊടുത്ത തൃത്താല സ്വദേശി ആനിക്കര പഴയാറ്റിൽ വീട്ടിൽ ഇപ്പോൾ ഏലൂർ മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ വാടകക്ക് താമസിക്കുന്ന മുജീബിനെ (41) ആലുവ പൊലീസ് അറസ്റ്റ് ചെയ്തു
ഇയാൾക്ക് വേണ്ടി കാറിൽ കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ ഇയാൾതന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു,ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറിച്ച് വിൽക്കുകയായിരുന്ന് മുജീബിന്റെ ഉദ്ദേശം .എറണാകുളം ആലപ്പുഴ ജില്ലകളിലെ ഹാൻസ് മൊത്ത വിതരണക്കാരനാണ് ഇയാൾ
കഴിഞ്ഞ 31ന് പുലര്‍ച്ചെ കമ്പനിപ്പടി ഭാഗത്ത് വെച്ചാണ് കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ച ശേഷം ഇയാളെ കളമശേരിയില്‍ ഇറക്കി വിട്ടു.
പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. കാറില്‍ പതിനഞ്ച് ചാക്കോളം ഹാന്‍സ് ആയിരുന്നുവെന്നാണ് സൂചന. ബാംഗ്ലൂരില്‍ നിന്ന് മൊത്തമായി വാങ്ങി ആലുവയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചപ്പോഴാണ് സംഘം തട്ടിക്കൊണ്ട് പോയത്.
സംഭവുമായി നേരത്തെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കായംകുളം സ്വദേശി അന്‍സാബ്, അരുണ്‍ അജിത് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.ഇരുപതോളം കവര്‍ച്ചക്കേസുകളും, വധശ്രമവും ഉള്‍പ്പെടെ 26 കേസുകളിലെ പ്രതിയാണ് അന്‍സാബ്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്.
2021 ല്‍ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. മങ്കടയില്‍ ഒളിവില്‍ കഴിയുകയായിരുന്ന അന്‍സാബ് നേരത്തെ സാഹസികമായാണ് പിടികൂടിയത്. തട്ടിക്കൊണ്ടുപോയ കാര്‍ വര്‍ക്കയിലെ റിസോര്‍ട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ ക്വട്ടേഷന്‍ നല്‍കിയ മുജീബും അറസ്റ്റിലാകുന്നത്.
ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്എച്ച്ഒ എല്‍.അനില്‍കുമാര്‍, എസ്‌ഐ പി.എസ്.ബാബു, സിപിഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, എച്ച്.ഹാരിസ്, കെ.എം.മനോജ്, കെ.അയൂബ് എന്നിവരാണുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി.പറഞ്ഞു