അക്കിക്കാവ് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം.മൂന്ന് പേർക്ക് പരിക്ക്



അക്കിക്കാവ് ജല അതോറിറ്റി ടാങ്കിനു സമീപം കാറുകളും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അക്കികാവ് ഇറക്കം ഇറങ്ങി വന്നിരുന്ന കാര്‍ മറ്റൊരു കാറുമായി ഇടിച്ച് നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നു. 

ബൈക്കിലിടിച്ച കാർ സമീപത്തെ കാനയോട് ചേർന്നാണ് നിന്നത് കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.സമീപത്തെ വൈദ്യുതി പോസ്റ്റിൽ കാർ ഇടിക്കാതിരുന്നത് വലിയ അപകടം ഒഴിവായി.ഇന്നലെ രാവിലെ 9 മണിയോടെയാണ് അപകടം. 


ബൈക്ക് യാത്രികരായ മുല്ലക്കര പുതുവീട്ടില്‍ സൈനുദ്ദീന്‍ (40), ജമാല്‍ (61), കാറിലുണ്ടായിരുന്ന തൊടുപുഴ കോടയംപറമ്പില്‍ ജാവ്‌ലിന്‍ ജോബി (11) എന്നിവര്‍ക്കാണു നിസ്സാര പരിക്കേറ്റത്. ഇവരെ നാട്ടുകാര്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Below Post Ad