ചാലിശ്ശേരി :കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകി മാതൃകയായി ചാലിശ്ശേരി ആലിക്കരയിലെ യുവാക്കൾ.റോഡരികിൽ നിന്ന് വീണുകിട്ടിയ ഒന്നേകാൽ പവൻ സ്വർണാഭരണം അവർ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
ഉടമസ്ഥരെ കണ്ടെത്താൻ വേണ്ടി യുവാക്കൾ തന്നെ സോഷ്യൽ മീഡിയ വഴി ശ്രമം നടത്തി ആളെ കണ്ടെത്തുകയും ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽവെച്ച് സ്വർണ്ണമാല ഉടമസ്ഥന് തിരികെ നല്കുകയുംചെയ്തു
മാല നഷ്ടപ്പെട്ട് വിഷമാവസ്ഥയിൽ ആയിരുന്ന കുടുംബത്തിന് യുവാക്കളുടെ പ്രവർത്തനം ആശ്വാസമായി.