മൂളിപ്പറമ്പിലെ SDPI ഓഫിസ് കരിഓയിൽ ഒഴിച്ച് വികൃതമാക്കിയതിൽ പ്രതിഷേധിച്ച് മൂളിപ്പറമ്പിൽ SDPI പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തെ അഭിസംബോധനം ചെയ്ത് കൊണ്ട് SDPI ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം സംസാരിച്ചു.
നിരന്തരമായ RSS ന്റെ പ്രകോപനത്തിനെതിരെ നിയമപരമായി പരാതികൾ കൊടുത്തിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത നിയമപാലകരെ ശക്തമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചു.ഹമീദ് ചാലിപ്പുറം, സലിം, ഇസ്മായിൽ, അഷ്‌റഫ് മുതലായവർ പങ്കെടുത്തു