ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി സ്വകാര്യ ബസുകള്‍ ഇന്ന് കാരുണ്യ സര്‍വീസ് നടത്തും



സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച ഷൊർണ്ണൂരിലെ പിഞ്ചു ബാലിക ഗൗരി ലക്ഷ്മിയുടെ ചികിത്സ ചിലവിലേക്ക് തങ്ങളുടെ ഒരു ദിവസത്തെ മുഴുവൻ കളക്ഷനും നൽകാൻ തീരുമാനിച്ചിരിക്കുകയാണ് വിവിധ റൂട്ടുകളിലിൽ സർവീസ് നടത്തുന്ന ഒരുപറ്റം ബസ് അധികൃതർ
പട്ടാമ്പി - പെരിന്തൽമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന *_AYNOOS_*
വളാഞ്ചേരി - പട്ടാമ്പി - പെരിന്തൽമണ്ണറൂട്ടിൽ സർവീസ് നടത്തുന്ന *_QUEENS_*
ഷൊർണ്ണൂർ - പട്ടാമ്പി - പെരിന്തൽമണ്ണ - മേലാറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന *_THAVAKKAL_*
കരുവാരക്കുണ്ട് - പെരിന്തൽമണ്ണ - പട്ടാമ്പി റൂട്ടിൽ സർവീസ് നടത്തുന്ന *_RAJAPRABHA_*
വളാഞ്ചേരി - കരുവാൻപടി - പട്ടാമ്പി - പുലാമന്തോൾ - കൂരാച്ചിപ്പടി - വളാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന *_EMIRATES_*
പള്ളിപ്പുറം - തൃത്താല പട്ടാമ്പി റൂട്ടിൽ സർവീസ് നടത്തുന്ന *_SREEKRISHNA_*
എന്നീ ബസ് ഉടമകളും ജീവനക്കാരുമാണ് തങ്ങളുടെ ഒന്നും അതിൽ കൂടുതലും ബസ്സുകളുടെ ഇന്നത്തെ കളക്ഷൻ ഈ സുകൃതത്തിനായി നീക്കിവെക്കാൻ സന്നദ്ധത അറിയിച്ചത്.

അഞ്ചര കോടി രൂപയാണ് ഇതുവരെ ധനസഹായമായി ലഭിച്ചത്. പതിനാറ് കോടി രൂപയാണ് മരുന്നിന് മാത്രം സമാഹരിക്കേണ്ടത്.മെയ് മാസത്തിന് മുന്‍പ് വിദേശത്ത് നിന്ന് മരുന്നെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് കുടുംബവും നാട്ടുകാരും. 

പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ലിജുവിന്റെയും നിതയുടെയും മകളാണ് ഒന്നരവയസുകാരി ഗൗരി ലക്ഷ്മി. അംഗവൈകല്യമുള്ള ലിജുവിന്റെ സ്വകാര്യ ആശുപത്രിയിലെ ജോലിയാണ് അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനം. മരുന്നിനായി ഇതിനോടകം പണം കണ്ടെത്താനുള്ള ധനസമാഹരണം ആരംഭിച്ചുകഴിഞ്ഞു. ഇനിയും വേണം 11 കോടി രൂപ.

ഇരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ബെംഗളൂരുവില്‍ നടത്തിയ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞുഗൗരിയുടെ രോഗം തിരിച്ചറിഞ്ഞത്. രണ്ട് വയസാകുന്നതിന് മുന്‍പ് ഗൗരി ലക്ഷ്മിക്ക് വിദേശത്ത് നിന്ന് മരുന്നെത്തിച്ച് ചികിത്സ നല്‍കണം. സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് ഗൗരിയുടെ മാതാപിതാക്കള്‍.

Below Post Ad