വളാഞ്ചേരി: ക്വാറി മാഫിയക്കെതിരെ നടപടിയെടുത്തതിന് പൊലീസ് സ്റ്റേഷനിൽ കയറി എസ്.ഐയെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. കരേക്കാട് സി.കെ പാറ സ്വദേശി പൊൻമാകുഴിയിൽ ഉണ്ണികൃഷ്ണൻ (52), മകൻ നവീൻകൃഷ്ണൻ (23) എന്നിവരെയാണ് വളാഞ്ചേരി സി.ഐ. കെ.ജെ ജിനേഷ് അറസ്റ്റ് ചെയ്തത്.
അനധികൃത ചെങ്കൽ ഖനനത്തിനെതിരെയുള്ള നടപടിയുടെ ഭാഗമായി വളാഞ്ചേരി പൊലീസ് പുറമണ്ണൂർ ഭാഗത്ത് നിന്നും മൂന്ന് ടിപ്പർ ലോറികൾ പിടികൂടിയിരുന്നു. ഇതിൽ പ്രകോപിതനായ ലോറി ഡ്രൈവർ ഉണ്ണികൃഷ്ണനും മകനും ഇന്നലെ സ്റ്റേഷനിലെത്തി പൊലീസുകാരെ അസഭ്യം പറയുകയും എസ് ഐയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു .അക്രമത്തിൽ എസ് ഐയുടെ കൈയ്ക്ക് പരുക്കേറ്റു
പോലീസിന്റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ കൈയ്യേറ്റം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു