തിരുമിറ്റക്കോട് : ആറങ്ങോട്ടുകരയിൽ എം.ഡി.എം.എ. മയക്കുമരുന്നും കഞ്ചാവുമായി യുവാവിനെ പിടികൂടി. ചേർത്തല എഴുപുന്ന നിലാവുശ്ശേരിയിൽ വീട്ടിൽ ശ്രീജിത്ത് (27) നെയാണ് തൃത്താല എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ആറങ്ങോട്ടുകര കെട്ടിടനിർമ്മാണ സാമഗ്രികൾ വില്പന നടത്തുന്ന കടയുടെ സമീപത്തുനിന്നാണ് ഇയാളെ പിടികൂടുന്നത്. ഇയാളിൽനിന്നും 0.11ഗ്രാം എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവും പിടികൂടി. ശ്രീജിത്തിനെ പട്ടാമ്പി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു