പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് സമരം | K News


 പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് സമരം.വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ പന്നിയങ്കരയിലെ ടോൾ നിരക്ക് കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ്  വ്യാഴാഴ്ച പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ സ്വകാര്യബസ് സമരം. ടോൾനിരക്കിൽ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച തീരുമാനിച്ചിരുന്ന ചർച്ച നടന്നില്ല.

ഇതോടെയാണ് സമരവുമായി മുന്നോട്ടുപോകാൻ ബസുടമാസംഘടനകൾ തീരുമാനിച്ചത്. പി.പി. സുമോദ് എം.എൽ.എ. ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ബസുടമകൾ ദേശീയപാതാ അതോറിറ്റിയുമായും ടോൾകമ്പനി അധികൃതരുമായാണ് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്.

 ഉയർന്ന ഉദ്യേഗസ്ഥരിൽനിന്ന് അനുമതിലഭിക്കാതെ ചർച്ചയിൽ പങ്കെടുക്കാനാകില്ലെന്ന് ദേശീയപാതാ അതോറിറ്റിയും ടോൾകമ്പനി അധികൃതരും അറിയിക്കയായിരുന്നു. ദേശീപാതാ അതോറിറ്റിയുടെയും ടോൾകമ്പനി അധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ച് പി.പി. സുമോദ് എം.എൽ.എ. പന്നിയങ്കര ടോൾകേന്ദ്രത്തിൽ ബസുടമകൾ നടത്തുന്ന നിരാഹാരസമരത്തിന് പിന്തുണയുമായെത്തി.

Below Post Ad