ഇരുമ്പ് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മാങ്കുളത്താണ് അപകടം ഉണ്ടായത്.
വ്യാഴാ ഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.മഹാരാഷ്ട്രയിൽ നിന്ന് കൊച്ചിയിലേക്ക് കെട്ടിട നിർമാണത്തിന് ആവശ്യമായ ഇരുമ്പ് തൂണുകൾ കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് സമീപത്തെ സ്വകാര്യ വെക്തിയുടെ പത്ത് അടിയോളം താഴ്ചയുള്ള പറമ്പിലേക്ക് തലകീഴായായി മറിഞ്ഞത്.
ലോറി ഓടിച്ചിരുന്ന മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു