പട്ടാമ്പി - ഞാങ്ങാട്ടിരി റോഡ് നവീകരണം രണ്ടാം ഘട്ടം തുടങ്ങി I K NEWS



പട്ടാമ്പി പാലം മുതൽ ഞാങ്ങാട്ടിരി പാതിരിക്കുന്നത്ത് കയറ്റം വരെയുള്ള ഭാഗത്താണ് ഗതാഗതം പൂർണ്ണമായും നിരോധിച്ചു കൊണ്ട് പ്രവൃത്തി നടക്കുന്നത്. ബുധനാഴ്ച രാത്രി 8 മണിക്കാണ് രണ്ടാം ഘട്ട മെറ്റലിങ്ങ് തുടങ്ങിയത്. ഗുരുവായൂരിൽ നിന്ന് പട്ടാമ്പിയിലേക്കുള്ള ബസ്സുകൾ ഞാങ്ങാട്ടിരി പമ്പ് ജങ്ങ്ഷനു മുമ്പ് യാത്ര അവസാനിപ്പിച്ച് തിരിച്ച് പോകുകയാണ്.
സംസ്ഥാന പാതയിൽ ഗതാഗതം നിരോധിച്ചതോടൊപ്പം തൃത്താല റോഡ് അടച്ചു കെട്ടിയത് ഇരുചക്ര വാഹനയാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചു. പമ്പ് ജങ്ങ്ഷനിൽ നിന്ന് തൃത്താല റോഡിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വെള്ളിയാങ്കല്ല്, തീരദേശ റോഡ് മാർഗ്ഗം പട്ടാമ്പിയിൽ എത്താനാവുമായിരുന്നു.

അതുകൂടി ഇല്ലാതായതോടെ നൂറുകണക്കിന് ചെറുവാഹനങ്ങൾ മാട്ടായ മുടവനൂർ ഉൾഗ്രാമം ചുറ്റിയാണ് തൃത്താലയിലെത്തുന്നത്. ഇരുചക്രവാഹനങ്ങളിൽ ജോലിക്ക് പുറപ്പെട്ടവരാണ് രാവിലെ നട്ടം തിരിഞ്ഞത്. പമ്പ് ജങ്ങ്ഷനിൽ പ്രവൃത്തി നടക്കാത്ത സമയത്തെങ്കിലും തൃത്താല റോഡിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.

swale

Below Post Ad