തൃത്താല മേഖലയിൽ അപകടങ്ങൾ തുടർക്കഥ ; ഒരാഴ്ചക്കുള്ളിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ


തൃത്താല മേഖലയിലെ റോഡുകളിൽ വാഹന  അപകടങ്ങൾ തുടർക്കഥയാകുന്നു.സ്‌കൂൾ വിദ്യാർഥികളടക്കം ലൈസൻസില്ലാതെ അമിത വേഗത്തിൽ ഇരുചക്ര വാഹനങ്ങളിൽ ചീറിപ്പായുന്നത് അപകടങ്ങൾ  ക്ഷണിച്ച് വരുത്തുന്നു.

മിക്ക അപകടങ്ങളും റോഡിൽ വെച്ച്  തന്നെ ഒത്തു തീർപ്പാക്കുമ്പോൾ ഗുതുതരമായി പരിക്ക് പറ്റുന്ന  അപകടങ്ങൾ മാത്രമാണ് പുറത്തറിയുന്നത്.

ആനക്കര ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ്  ഹൈസ്കൂൾ വിദ്യാർഥികളെ രക്ഷിതാക്കൾ ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവിംഗ്  പഠിപ്പിക്കുന്നത്. ആനക്കര- നീലിയാട് റോഡ്, എടപ്പാൾ – പടിഞ്ഞാറങ്ങാടി റോഡ്, തങ്ങൽപടി – കുമ്പിടി റോഡ് തുടങ്ങിയ പ്രധാന പാതകളിൽ ചെറിയ കുട്ടികളെ മുന്നിലിരുത്തി ഡ്രൈവിംഗ് പഠിപ്പിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നു.

തൃത്താല മേഖലയിൽ കഴിഞ്ഞ ഏഴ്  ദിവസങ്ങളിലായി നടന്ന വ്യത്യസ്ത അപകടങ്ങളിൽ  മൂന്ന്  ജീവനുകളാണ് പൊലിഞ്ഞത്. മരണപ്പെട്ട മൂന്നു പേരും ഇരുചക്ര വാഹന യാത്രക്കാരാണ്.

ഇന്നലെ പടിഞ്ഞാറങ്ങാടിയിൽ നടന്ന അപകടത്തിൽ ഓരാൾ മരണപ്പെടുകയും മറ്റൊരാളെ ഗുരുതര പരുക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Below Post Ad