വാതിൽപ്പടി സേവനം പരിശീലനം I K NEWS


 

അവശരും ആലംബഹീനരുമായവർക്കും, കിടപ്പുരോഗികൾക്കും,ഭിന്നശേഷി കാർക്കും,ചലന പരിമിതി അനുഭവിക്കുന്നവർക്കുമായി സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുള്ള "വാതിൽപ്പടി" സേവനത്തിന്റെ ഭാഗമായി ചാലിശ്ശേരി,കപ്പൂർ ആനക്കര,പട്ടിത്തറ എന്നീ നാല് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഉള്ള പരിശീലനം നടന്നു.



ചാലിശ്ശേരി പഞ്ചായത്ത് അംബേദ്കർ ഹാളിൽ നടന്ന പരിശീലനപരിപാടി ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു. കപ്പൂർ പഞ്ചായത്ത്  പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷനായി.




പട്ടിത്തറ പഞ്ചായത്ത്‌ പ്രസിഡന്റ് പി.ബാലൻ,പഞ്ചായത്ത്‌ മെമ്പർമാർ, സെക്രട്ടറിമാർ, വി.ഇ.ഒ.മാർ,കോർഡിനേറ്റർമാർ,ഐ. സി.ഡി.എസ് സൂപ്പർവൈസർമാർ,കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺമാർ, അക്ഷയ പ്രതിനിധികൾ, യൂത്ത് കോർഡിനേറ്റർമാർ എന്നിവർ സംബന്ധിച്ചു.കില തൃത്താല ബ്ലോക്ക് കോർഡിനേറ്റർ വി.മുസ്തഫ,പട്ടാമ്പി ബ്ലോക്ക് കോർഡിനേറ്റർ വസന്ത,തിരുമിറ്റക്കോട് റിസോർസ് പേഴ്സൺ രാജൻ മാസ്റ്റർ എന്നിവർ ക്ളാസുകൾ എടുത്തു.പഞ്ചായത്ത്‌ വൈസ് സാഹിറ  ഖാദർ നന്ദി രേഖപ്പെടുത്തി.


Below Post Ad