തണ്ണീർക്കോട് ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് സ്ക്രാപ്പുമായി വരികയായിരുന്ന ഗുഡ്സ് ഓട്ടോയിൽ അതേ ദിശയിൽ നിന്ന് വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി ഗുഡ്സ് ഓട്ടോയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ഗോഡ്സ് ഓട്ടോ റോഡരികിൽ മറിഞ്ഞു വീഴുകയും മുൻവശത്ത് സാരമായ കേടുപാടുകളും ഉണ്ടായി. കാരക്കാട് സ്വദേശിയുടേതാണ് ഗുഡ്സ് ഓട്ടോ.
ഓട്ടോയിലുണ്ടായിരുന്ന ആക്രിക്കച്ചവടക്കാരായ ഓങ്ങല്ലൂർ കാരക്കാട് സ്വദേശികളായ റിൻഷാദ് (23), അഫ്‌സൽ (26) എന്നിവർക്ക് പരിക്കേറ്റു .ഇവരെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.