കൈക്കുഞ്ഞുങ്ങളുമായി പട്ടാമ്പിയിൽ വരുന്ന അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രം സജ്ജമായി.


പട്ടാമ്പി നഗരത്തിൽ കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രം സജ്ജമായി.പട്ടാമ്പി നഗരസഭാ ബസ്റ്റാന്റിൽ നിർമ്മാണം പൂർത്തീകരിച്ച മുലയൂട്ടൽ കേന്ദ്രം നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്‌മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.പി ഷാജി അധ്യക്ഷനായിരുന്നു.

സംസ്ഥാന ശിശു വികസന വകുപ്പിന്റെ ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് നഗരസഭ ബസ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന് കൊണ്ട് മുലയൂട്ടൽ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.നിർമ്മിതിക്കായിരുന്നു നിർമ്മാണ ചുമതല.

പട്ടാമ്പി നഗരം കൂടുതൽ സ്ത്രീ സൗഹൃദ നഗരമാക്കാനുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാരിനൊപ്പം നഗരസഭയുടെ നേതൃത്വത്തിലും നടപ്പിലാക്കി വരുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി ഷാജി എന്നിവർ അറിയിച്ചു.

നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.കെ കവിത, പി.ആനന്ദവല്ലി,
കെ.ടി റുഖിയ, കൗൺസിലർ ശ്രീനിവാസൻ, ഐ.സി.ഡി.എസ്
ജില്ലാ പ്രോഗ്രാം ഓഫീസർ സി.ആർ.ലത, സി.ഡി.പി.ഒ വി.ബിന്ദു, ഐ.സി.ഡി.എസ് സൂപ്പർവൈസർ റീന എന്നിവർ പങ്കെടുത്തു.

SWALE
Tags

Below Post Ad