തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നാളെ സ്വകാര്യ സ്വകാര്യ ബസ് സമരം - K News



തൃശ്ശൂർ പാലക്കാട്  ജില്ലകളിൽ നാളെ സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. പന്നിയങ്കര ടോൾപ്ലാസയിൽ അമിത നിരക്ക് ഈടാക്കുന്നതിനെതിരെയാണ് സമരം. വിഷയം ചർച്ച ചെയ്യാൻ നടത്തിയ യോഗത്തിൽ നിന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ വിട്ടുനിന്നു.തരൂർ എം.എൽ.എ പി.സുമോദിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച.

തൃശ്ശൂർ-പാലക്കാട്, തൃശ്ശൂർ-ഗോവിന്ദാപുരം, തൃശ്ശൂർ-കൊഴിഞ്ഞാമ്പാറ റൂട്ടുകളിൽ നിലവിൽ സ്വകാര്യബസ് സമരം നടക്കുന്നുണ്ട്. ഏപ്രിൽ 11-നാണ് സമരം തുടങ്ങിയത്. ഇതോടൊപ്പം ടോൾകേന്ദ്രത്തിനുസമീപം റിലേ നിരാഹാരസമരവും നടക്കുന്നുണ്ട്. ടോൾനിരക്ക് കുറയ്ക്കാൻ നിരന്തരമായി ആവശ്യപ്പെട്ടിട്ടും സമരം ചെയ്തിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകളുണ്ടാകാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കുന്നത്.

പന്നിയങ്കര ടോൾകേന്ദ്രത്തിൽ സ്വകാര്യബസുകൾക്ക് മാസം 50 തവണ കടക്കുന്നതിന് 10,540 രൂപയാണ് നിരക്ക്. ഒരുമാസം 180 തവണ ടോൾകേന്ദ്രം കടക്കുന്ന ബസുകളുണ്ട്. ഇവർക്ക് 30,000 രൂപയിലധികം ടോൾ നൽകേണ്ടിവരും. ഇത്രയും തുക നൽകി സർവീസ് നടത്തുക പ്രായോഗികമല്ലെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് കുഴുപ്പിൽ പറഞ്ഞു.

Below Post Ad